തിരുവനന്തപുരം:
മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്‍റെ സസ്പെൻഷൻ ആദ്യ ഘട്ടത്തിൽ ആറു മാസം വരെ നീളും. എന്നാല്‍, വ്യാജരേഖ കേസിലോ സ്വർണ കടത്തു കേസിലോ പ്രതി ചേർക്കപ്പെട്ടാൽ ഉടനടി നിർബന്ധിത വിരമിക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നാണ് സൂചന. അതേസമയം, ഐടി വകുപ്പിലെ നിയമനങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.