Mon. Dec 23rd, 2024

കൊല്ലം:

കൊല്ലം കരുനാഗപ്പള്ളിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു.  31 വയസ്സുകാരനായ അല്‍ ഷാനി സലീം ആണ് മരിച്ചത്. ജൂണ്‍ 28ന് ഗള്‍ഫില്‍ നിന്നെത്തി പുള്ളിമാന്‍ ജംങ്ഷനിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കളമശ്ശേരിയില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റില്‍ ഫലം നെഗറ്റീവ് ആയിരുന്നു.  മൃതദേഹം കൊവിഡ് പരിശോധനയ്‌ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും.

 

 

By Binsha Das

Digital Journalist at Woke Malayalam