Sun. Jan 19th, 2025
തിരുവനന്തപുരം:

സ്വർണക്കടത്ത് കേസില്‍ എൻഐഎയും കസ്റ്റംസും അന്വേഷണം നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെ കാണാതായ യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാൻ ജയഘോഷിനെ കയ്യിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി. കയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് ജയഘോഷ് ഇടത് കൈത്തണ്ട മുറിച്ചതായി പോലീസ് വ്യക്തമാക്കി.

ബ്ലേഡ് വിഴുങ്ങിയെന്നും ജയഘോഷ് പോലീസിനോട് പറഞ്ഞു. അവശനിലയിൽ കണ്ടെത്തിയ  ജയഘോഷിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. തുമ്പയിലെ ഭാര്യവീട്ടിൽ നിന്ന് ഇന്നലെ മുതലാണ് ജയഘോഷിനെ കാണാതായത്, ഇതേ തുടർന്ന് കുടുംബാംഗങ്ങൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam