Mon. Dec 23rd, 2024

തിരുവനന്തപുരം:

രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ​ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച്​ ആസ്ഥാനം താൽകാലികമായി അടച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നത്​ വരെ ആസ്ഥാനം പ്രവർത്തിക്കില്ല. നിയന്ത്രിത മേഖലയിൽ ‍ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് ക്വാറന്‍റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam