Wed. Apr 17th, 2024

ജയ്പൂര്‍:

സ്പീക്കറുടെ അയോഗ്യത നോട്ടീസിനെതിരെ മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും നൽകിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെയാണ് സച്ചിന്‍ പൈലറ്റ് ഹര്‍ജി നല്‍കിയത്.

ഇന്നലെ ഉച്ചയ്ക്ക് തന്നെ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ ഹർജിയിൽ ഭേദഗതി വരുത്തണമെന്ന സച്ചിൻ പൈലറ്റിന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. കോൺഗ്രസിനൊപ്പം തുടരുമ്പോൾ നൽകിയ അയോഗ്യത നോട്ടീസിന് സാധുതയില്ല എന്നാണ് സച്ചിൻ പൈലറ്റിറ്റ് ഹര്‍ജിയില്‍ പറയുന്നത്.

By Binsha Das

Digital Journalist at Woke Malayalam