Sun. Feb 23rd, 2025

ഡൽഹി:

രാജ്യത്തെ കൊവിഡ് വ്യാപനം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ  ഓഗസ്റ്റ് പത്ത് ആകുന്നതോടെ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന് കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി. മഹാമാരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ദൃഢമായ, കൃത്യമായി ആസൂത്രണം ചെയ്ത നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

‘10,00,000 കടന്നു. കോവിഡ് 19 ഇതേ വേഗതയില്‍ വ്യാപനം തുടരുകയാണെങ്കില്‍ ഓഗസ്റ്റ് 10 ആകുമ്പോഴേക്കും കോവിഡ് 19 ബാധിതരുടെ എണ്ണം 20,00,000 ലക്ഷത്തിലെത്തും. മഹാമാരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ദൃഢമായ, കൃത്യമായി ആസൂത്രണം ചെയ്ത നടപടികള്‍ എടുക്കേണ്ടതുണ്ട്,’ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

By Arya MR