Thu. Jan 23rd, 2025

എറണാകുളം:

എറണാകുളം ജില്ല സാമൂഹിക വ്യാപനത്തിന്‍റെ വക്കിലാണെന്ന് ഐഎംഎ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. സമ്പര്‍ക്ക രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കൊവിഡ് ബാധിതർക്ക് രോഗ ലക്ഷണങ്ങളില്ലാത്തത് ആശങ്കാജനകമാണ്. ഉറവിടം അറിയാത്ത കേസുകൾ കൂടുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും രോഗം വരാവുന്ന സ്ഥിതിയാണെന്നും സംഘടനാ പ്രസിഡന്റ് ഡോ എബ്രാഹാം വർഗീസ് പറഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam