Tue. Dec 9th, 2025

മുംബെെ:

ഭീമ കൊറേഗാവ് കേസ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മനുഷ്യവകാശ പ്രവര്‍ത്തകനും തെലുങ്ക് കവിയുമായ വരവരറാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. ജയിലില്‍ കഴിയവെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹത്തെ മുംബെെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് കൊവിഡ് രോഗലക്ഷണങ്ങലൊന്നും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹത്തെ ഉടന്‍ കൊവിഡ് ചികിത്സയ്ക്കുള്ള ആശുപത്രിയിലേക്കു മാറ്റുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam