Thu. Jan 23rd, 2025
തിരുവനന്തപുരം:

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെ യുഎഇ അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയ ഇന്ത്യ വിട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റാഷെ ഡൽഹിയിലേക്ക് പോയത്. കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ശേഖരിക്കാനിരിക്കെയാണ് അറ്റാഷെ യുഎഇ ലേക്ക് പോയത്. അറ്റാഷെയുടേ പേരിൽ വന്ന നയതന്ത്ര ബാഗിലാണ് സ്വർണം എത്തിയിരുന്നത്. അറ്റാഷെയും കേസിലെ മറ്റ്  പ്രതികളും തമ്മിൽ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു എന്നാണ് റിപോർട്ടുകൾ.

By Athira Sreekumar

Digital Journalist at Woke Malayalam