Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി കസ്റ്റഡയില്‍. മഞ്ചേരി സ്വദേശി അൻവർ, വേങ്ങര സ്വദേശി സെയ്ദ് അലി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വർണക്കടത്തിനായി പണം മുടക്കിയതായി ക​ണ്ടെത്തിയതിനെ തുടർന്നാണ്​ ഇരുവരെയും അറസ്റ്റ് ചെയ്തത്.

അതേസമയം സ്വർണക്കടത്ത്​ കേസിലെ മുഖ്യ ആസൂത്രകർ റമീസും സന്ദീപുമാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. സന്ദീപ്​ നായരിൽനിന്ന്​ പിടിച്ചെടുത്ത ബാഗില്‍ നിന്ന് നിർണായ രേഖകൾ ലഭിച്ചതായാണ്​ വിവരം. ബാങ്ക്​ റെസീപ്റ്റും പണവും ബാഗിൽനിന്ന്​ ലഭിച്ചതായാണ്​ സൂചന.

By Binsha Das

Digital Journalist at Woke Malayalam