Mon. Dec 23rd, 2024

കോഴിക്കോട്:

സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മന്റ് സെന്റര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നാളെ പ്രവര്‍ത്തന സജ്ജമാകും. സർവകലാശാലയിലെ ലേഡീസ് ഹോസ്റ്റലിലാണ് സെന്‍റര്‍ ഒരുക്കിയിരിക്കുന്നത്. 1,305 രോഗികളെ കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമുണ്ട്. 10 ഡോക്ടര്‍മാര്‍, 50 നഴ്‌സുമാര്‍, 50 ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ സേവനം എപ്പോഴും ലഭ്യമായിരിക്കും. ചികിൽസയിലുള്ളവർക്ക് മാനസിക സംഘർഷം ഒഴിവാക്കാൻ ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാക്കും.

 

By Binsha Das

Digital Journalist at Woke Malayalam