Thu. Apr 25th, 2024

തിരുവനന്തപുരം:

തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സ്റ്റേഡിയവും അതിനോടനുബന്ധിച്ചുള്ള കോംപ്ലക്സും കണ്‍വെന്‍ഷന്‍ സെന്‍ററും ഉള്‍പ്പെടെയുള്ള മേഖലയിലാണ് പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജമാക്കുന്നത്. അതേസമയം, തലസ്ഥാനത്തെ  കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുകയാണ്. സർക്കാർ മെഡിക്കൽ കോളജും ജനറൽ ആശുപത്രിയും രോഗികളെക്കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്.

 

By Binsha Das

Digital Journalist at Woke Malayalam