Sat. Apr 5th, 2025

തിരുവനന്തപുരം:

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം പുലർത്തിയതിന്റെ പേരിൽ  കസ്റ്റംസ് ചോദ്യം ചെയ്ത മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ ഉടൻ നടപടി ഉണ്ടായേക്കുമെന്ന് സൂചന.  അന്വേഷണ റിപ്പോര്‍ട്ട് ഉടൻ കൈമാറണമെന്നാണ്  ചീഫ് സെക്രട്ടറിക്ക് കിട്ടിയ നിര്‍ദ്ദേശം. ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയും അടക്കമുള്ള സമിതി നടത്തിയ അന്വേഷണത്തിൽ ശിവശങ്കറിന്‌ വലിയ വീഴ്ച്ചാൽ സംഭവിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

By Arya MR