Mon. Dec 23rd, 2024
കൊച്ചി:

എറണാകുളത്ത് കൊവിഡ് സമ്പർക്കവ്യാപന തോത് അനുസരിച്ച് പ്രദേശങ്ങളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകി. പിസിആർ ടെസ്റ്റുകളും ആന്റിജൻ പരിശോധനയുടെ എണ്ണവും ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് അടിസ്ഥാനത്തിൽ വർധിപ്പിച്ചു വരുകയാണ്. ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ കൂടുതൽ ശക്തമായി ഏറ്റെടുക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.

എന്നാൽ മലപ്പുറത്തെ പൊന്നാനിയിൽ അതീവ ജാഗ്രത തുടരുകയാണ്. ഇതിന്റെ ഭാഗമായി പൊന്നാനി നഗരപരിധിയിൽ വീടുകൾ കയറി ഇറങ്ങി ആന്റിജൻ പരിശോധന ആരംഭിച്ചു. പൊന്നാനി താലൂക്ക് അതിതീവ്ര മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിൽ നിരോധനാജ്ഞ നിലവിൽ വന്നതോടെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam