Mon. Dec 23rd, 2024

തിരുവനന്തപുരം:

കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കുതിച്ചുയരുന്നതോടൊപ്പം സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകളും ആശങ്ക ഉളവാക്കുന്നു. 11 ജില്ലകളിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടു. വടകരയിലും തൂണേരിയിലും ക്ലസ്റ്ററുകളായതോടെ സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകളുടെ  എണ്ണം 37  ആവുകയും ചെയ്തു. നിലവിൽ പൊന്നാനിയും പൂന്തുറയും ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാണ്. പൂന്തുറയിൽ സമൂഹവ്യാപനത്തിന്റെ തൊട്ടുമുൻപത്തെ ഘട്ടമായ സൂപ്പർ സ്പ്രെഡ് സംഭവിച്ചു കഴിഞ്ഞു. 50ലധികം പേരിലേക്ക് രോഗം പടർന്ന തൂണേരിയും, ചെല്ലാനവും ഈ നിലയിൽ തുടർന്നാൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായേക്കും.

 

 

By Binsha Das

Digital Journalist at Woke Malayalam