Sat. Apr 20th, 2024

ജയ്പൂര്‍:

താന്‍ ബിജെപിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പെെലറ്റ്. ഇതുവരെ ഒരു ബിജെപി നേതാവുമായും താന്‍ ചര്‍ച്ച നടത്തിയിട്ടില്ല. പക്ഷെ, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം  ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. കോണ്‍ഗ്രസിനെതിരെ ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സച്ചിന്‍ വ്യക്തമാക്കി.

അതേസമയം, സച്ചിന്‍ പെെലറ്റിനെ ബിജിപിയിലെത്തിക്കാന്‍ പാര്‍ട്ടി ജ്യോതിരാദിത്യ സിന്ധ്യയെ നിയോഗിച്ചിരിക്കുകയാണ്.  വസുന്ധരരാജെ സിന്ധ്യയുടെ സാന്നിധ്യത്തിൽ ജയ്പൂരിൽ ഇന്ന് യോഗം ചേരുന്നുണ്ട്.

 

 

By Binsha Das

Digital Journalist at Woke Malayalam