ഇടുക്കി:
ഇടുക്കിയിൽ കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നു. 51 രോഗികളുടെ വിവരങ്ങളാണ് ചോർന്നത്. രോഗികളുടെ വിലാസവും ഫോണ് നമ്പറും ഉൾപ്പെടെയാണ് ചോർന്നിരിക്കുന്നത്. ഈ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആരോഗ്യവകുപ്പിൽനിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് വിവരം. സംഭവത്തിൽ ഡിഎംഒയോട് കളക്ടർ റിപ്പോർട്ട് തേടി.