Thu. Dec 19th, 2024
കോഴിക്കോട്:

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലച്ചില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതായി കാസർഗോഡ് ജില്ലാ കളക്ടര്‍ അറിയിച്ചു. തൂണേരിയില്‍ അന്‍പതോളം ആളുകള്‍ക്ക് ആന്റിജന്‍ ബോഡി ടെസ്റ്റിലൂടെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് തീരുമാനം. ജില്ല വിട്ടു പോകുന്നവര്‍ ആര്‍ആര്‍ടിയെ അറിയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

കൊവിഡ് 19 ക്ലസ്റ്റര്‍ വ്യാപനം തടയാന്‍ തൃശൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലയിലെ എല്ലാ മുഖ്യ മാര്‍ക്കറ്റുകളിലെയും കടകളില്‍ ഒരു സമയം മൂന്നു ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഇവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പരിശോധനയ്ക്കു വിധേയമാവണം. കടകളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. കാര്‍ഡില്ലാത്തവരെ മാര്‍ക്കറ്റുകളില്‍ പ്രവേശിപ്പിക്കില്ല.

By Athira Sreekumar

Digital Journalist at Woke Malayalam