Mon. Dec 23rd, 2024
രാജസ്ഥാൻ:

രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച് കോൺഗ്രസ്. പാർട്ടി സംസ്ഥാനാധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിന്നും സച്ചിൻ പൈലറ്റിനെ പുറത്താക്കിയതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. സച്ചിൻ പൈലറ്റിനൊപ്പം പോയ മന്ത്രിമാരായ വിശ്വേന്ദർ സിംഗ്, രമേഷ് മീണ എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. ബിജെപിയുമായി സച്ചിൻ പൈലറ്റ് ഒത്തുകളിച്ചതായി രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. രാജസ്ഥാനിലെ പുതിയ പാർട്ടി അധ്യക്ഷനായി ഗോവിന്ദ് സിംഗ് ദതാസ്ത്രെയെ ചുമതലപ്പെടുത്തി.

By Athira Sreekumar

Digital Journalist at Woke Malayalam