Sat. Apr 26th, 2025
കൊച്ചി:

എറണാകുളം ചെല്ലാനത്ത് 600ലേറെ പേർക്കെങ്കിലും കൊവിഡ് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കത്തയച്ചു. പുറത്തുവരുന്നതിനേക്കാൾ ഗുരുതരമാണ് ചെല്ലാനത്തെ സ്ഥിതിയെന്നും ഇവിടെ സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ അപര്യാപ്തമാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ കൃത്യമായ കണക്കുകളല്ല പുറത്തുവിടുന്നതെന്നും കത്തിൽ പറയുന്നു. അതേസമയം ചെല്ലാനത്ത് 35 പേർക്ക് കൂടി കോവിഡ് പോസിറ്റീവായതായി മന്ത്രി വി എസ്സു നിൽകുമാർ ഇന്ന് സ്ഥിരീകരിച്ചു. 

By Athira Sreekumar

Digital Journalist at Woke Malayalam