Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്‍റെ മൊഴിയെടുക്കും. ശി​വ​ശ​ങ്ക​റി​ന് സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ന​ല്ല ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് ക​സ്​​റ്റം​സ് മൊഴി രേഖപ്പെടുത്തുന്നത്. എ​ൻഐഎ​യും ഇദ്ദേഹത്തെ ചോ​ദ്യം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്. ശി​വ​ശ​ങ്ക​ർ താ​മ​സി​ച്ചി​രു​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പ​ത്തെ ഫ്ലാ​റ്റി​ൽ ​വെച്ചാ​ണ് പ്ര​തി​ക​ൾ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന നടത്തിയതെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍.

By Binsha Das

Digital Journalist at Woke Malayalam