Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്വർണക്കടത്ത് കേസിൽ ഇന്നലെ പിടിയിലായ രണ്ടാം പ്രതി സ്വപ്‍ന സുരേഷും, നാലാം പ്രതി  സന്ദീപ് നായരും ബെംഗളൂരുവില്‍ എത്തിയത് കാറില്‍. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍   പ്രതികളായ സ്വപ്നയും സുരേഷും അതിര്‍ത്തി കടന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.

അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലടക്കം പൊലീസിന്‍റെ  കര്‍ശന പരിശോധന നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉന്നത സ്വാധീനമില്ലാതെ ഇവര്‍ക്ക് സംസ്ഥാനം വിടാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഇവരുടെ കൂടെ സ്വപ്‍നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം.  പ്രതികള്‍ നാഗാലാന്‍ഡിലേക്ക് കടക്കാന്‍ ശ്രമിച്ചതായാണ് സൂചന. പ്രതികളുമായി എൻഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. തുടര്‍ന്ന് ഇവരെ കൊവിഡ് പരിശോധനയ്ക്കടക്കം വിധേയരാക്കും.

By Binsha Das

Digital Journalist at Woke Malayalam