Mon. Dec 23rd, 2024

തിരുവനന്തപുരം:

കേരള മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിആര്‍ വര്‍ക്കിലൂടെ കേരളത്തെ പുകഴ്ത്തിയ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളെല്ലാം ഇപ്പോള്‍ തിരുവനന്തപുരത്തു നടന്ന കുപ്രസിദ്ധമായ കള്ളക്കടത്തു കേസിന്റെ പിന്നാലെയാണ്. മുഖ്യമന്ത്രി പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുന്നതിനാണ് കേരളം ഈ ദിവസങ്ങളില്‍ സാക്ഷ്യം വഹിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

കേസിന്റെ ഗതിവിഗതികള്‍ പ്രവചനാതീതമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക താവളം എന്ന തലക്കെട്ടില്‍ പാര്‍ട്ടി മുഖപത്രമായ വീക്ഷണത്തില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.

By Binsha Das

Digital Journalist at Woke Malayalam