മുംബെെ:
കൊവിഡ് രോഗികൾക്ക് നൽകുന്ന മരുന്നുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. ആധാർ കാർഡും കോവിഡ് പോസിറ്റീവാണെന്ന പരിശോധനാഫലവും മരുന്ന് വാങ്ങാന്‍ നിര്‍ബന്ധമാക്കി. കൂടാതെ ഡോക്ടറുടെ കുറിപ്പടിയും ഫോൺ നമ്പറും ആവശ്യമാണ്. രാജ്യത്ത് കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഈ സാഹചര്യത്തില്‍ മരുന്നുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് നടപടി.