Sat. Apr 27th, 2024

കാൺപൂർ:

കാൺപൂർ ഏറ്റുമുട്ടലിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവവും,  കുറ്റവാളി വികാസ് ദുബൈയുടെ ഇടപാടുകളും അഡി.ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘം അന്വേഷിക്കണമെന്ന് യുപി സര്‍ക്കാര്‍. ഈ മാസം 31ന് സ‍ർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. എന്നാൽ വികാസ് ദുബൈ കൊല്ലപ്പെട്ട സംഭവം അന്വേഷണ പരിധിയിൽ വരുമെന്ന കാര്യം ഉത്തരവിൽ വ്യക്തമല്ല. ഇതിനിടെ ദുബൈയുടെ രണ്ട് കൂട്ടാളികളെ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടി.

 

By Binsha Das

Digital Journalist at Woke Malayalam