തിരുവനന്തപുരം:
സ്വർണക്കടത്ത് കേസിന്‍റെ പശ്ചാത്തലത്തിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ‘ജനയുഗം’. സർക്കാർ തലത്തിൽ നടക്കുന്ന എല്ലാ നിയമനങ്ങളും സുതാര്യമാകണമെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി സത്യൻ മൊകേരി ‘ജനയുഗ’ത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.
കണ്‍സള്‍ട്ടിങ് ഏജന്‍സികള്‍ വഴി അനധികൃതമായി പലരും കടന്നുവരുന്നു. കൺസൾട്ടിങ് കമ്പനികൾക്ക് അവരുടെ ബിസിനസ് താൽപര്യം മാത്രമാണ് ഉണ്ടാകുകയെന്നും സിപിഐ വിമര്‍ശിക്കുന്നു. സ്പ്രിംഗ്ലര്‍ ഇടപാടില്‍ ക്യാബിനറ്റിനെ ഇരുട്ടില്‍ നിര്‍ത്തി കരാറുണ്ടാക്കിയെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.