Mon. Sep 22nd, 2025
ന്യൂഡല്‍ഹി:

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിൽ ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാനങ്ങൾ. മേഘാലയയിൽ ഈമാസം 13, 14 തിയതികളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാഗാലാൻഡിൽ ഈമാസം 31 വരെ ലോക്ക്ഡൗൺ നീട്ടി. ബെംഗളൂരുവിൽ ഈമാസം 14 മുതൽ 23 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അരുണാചൽ തലസ്ഥാനമായ ഇറ്റാനഗറിൽ ജൂലൈ 20 വരെ ലോക്ക്ഡൗൺ നീട്ടി.

By Binsha Das

Digital Journalist at Woke Malayalam