ജനീവ:
മുംബൈ ധാരാവിയിലെ കൊവിഡ് പ്രതിരോധ നടപടികളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. രോഗം പടരാതിരിക്കാനും, വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന് ധാരാവി തെളിയിച്ചതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ധാരാവിക്ക് പുറമേ തെക്കൻ കൊറിയ, ഇറ്റലി ,സ്പെയിൻ എന്നീ രാജ്യങ്ങളെയും സംഘടനാ അധികൃതർ പ്രശംസിച്ചു.