Thu. Jan 23rd, 2025

ഡൽഹി:

രാജ്യത്ത് കൊവിഡിനെതിരായ വാക്സിൻ  അടുത്ത വർഷം തുടക്കത്തോടെ മാത്രമേ ലഭ്യമാവുകയുള്ളുവെന്ന്  ശാസ്ത്ര സാങ്കേതിക  വകുപ്പിലെയും ബയോടെക്നോളജി വകുപ്പിലെയും സി.എസ്.ഐ.ആറിലേയും വിദഗ്ദർ പാർലമെന്ററി സമിതിയെ അറിയിച്ചു. 

കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് ഉൾപ്പെടെയുള്ള സംഘമാണ് വെള്ളിയാഴ്ച പാർലമെന്ററി ശാസ്ത്ര സാങ്കേതിക സമിതിയുമായി ചർച്ച നടത്തിയത്.  അതേസമയം ഓഗസ്റ്റ് 15നുള്ളിൽ കോവിഡ് വാക്സിൻ പുറത്തിറക്കണമെന്ന ഐസിഎംആർ ഡയറക്ടർ ജനറലിന്റെ നിർദേശത്തെക്കുറിച്ചുള്ള കാര്യങ്ങളൊന്നും വിദഗ്ധ സംഘം യോഗത്തിൽ ചർച്ച ചെയ്തില്ലെന്നാണ് റിപ്പോർട്ട്.

 

By Arya MR