Thu. Dec 19th, 2024
തിരുവനന്തപുരം:

കേരളത്തിൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററും സൂപ്പർ സ്പ്രെഡുമായതോടെ കൂടുതൽ ആശങ്കയിലാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 2,375 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ സ്ഥിരീകരിച്ച 416 രോഗികളിൽ 49 ശതമാനം സമ്പർക്ക രോഗികളാണ്. സമ്പർക്ക വ്യാപനം തടഞ്ഞു നിർത്താനായില്ലെങ്കിൽ ചെന്നൈയ്ക്കും മുംബൈയ്ക്കും സമാനമായ സ്ഥിതി കേരളത്തിലുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam