Sun. Feb 23rd, 2025
തിരുവനന്തപുരം:

കൊവിഡ് പരിശോധനക്കായി പിസിആർ ടെസ്റ്റിന് പകരം ആന്റിജന്‍ ടെസ്റ്റുകൾ നടത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പിസിആര്‍ പരിശോധനയെ അപേക്ഷിച്ച് ആന്റിജന്‍ ടെസ്റ്റ് കിറ്റുകൾക്ക് ചിലവ് കുറവായതിനാലാണ് നടപടി. പിസിആര്‍ കിറ്റ് ഒന്നിന് ചെലവ് 3000 രൂപ ആണ്, അതേസമയം ആന്റിജന്‍ കിറ്റ് 504 രൂപയ്ക്ക് ലഭിക്കും. ഇതുകൂടാതെ 40 മിനിറ്റിനുള്ളില്‍ ഫലം അറിയാമെന്ന പ്രത്യേകതയും ആന്റിജന്‍ ടെസ്റ്റുകൾക്കുണ്ട്. ഇതിനായി ലാബുകളെ ആശ്രയിക്കേണ്ട കാര്യമില്ല.

By Athira Sreekumar

Digital Journalist at Woke Malayalam