Thu. Jan 23rd, 2025

ഡൽഹി:

കേരളത്തിലേക്ക് സ്വർണ്ണം അയച്ചത് കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജുകളിൽ അല്ലെന്ന് യുഎഇ. കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്  വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതില്‍ തങ്ങൾക്ക് അതൃപ്തിയുണ്ടെന്ന് യുഎഇ കേന്ദ്രത്തെ അറിയിച്ചതായാണ് സൂചന.  യുഎഇ ഭരണ സംവിധാനം ഔദ്യോഗികമായി അയച്ച കാര്‍ഗോ അല്ലാത്തതിനാല്‍ അതിനു ഡിപ്ലോമാറ്റിക് ഇമ്മ്യുണിറ്റി ഇല്ല എന്നാണ് യുഎഇയുടെ വിലയിരുത്തല്‍.

By Arya MR