Mon. Dec 23rd, 2024
ലക്നൗ:

കൊവിഡ് വ്യാപനത്തെ തുടർന്ന് ഉത്തർപ്രദേശിൽ വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.  സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തേക്കാണ്  ലോക്ക്ഡൗൺ  പ്രഖ്യാപിച്ചത്.  വെള്ളിയാഴ്ച രാത്രി 10 മണിക്കാരംഭിക്കുന്ന ലോക്ഡൗണ്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണി വരെ തുടരും.

ആവശ്യസർവീസുകളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതുവരെ, മുപ്പതിനായിരം പേർക്കാണ് യുപിയിൽ കൊവിഡ് സ്ഥിരീകരിച്ചത്.  രാജ്യത്ത് ഏറ്റവും കുറവ് കോവിഡ് ടെസ്റ്റുകള്‍ നടത്തിയ സംസ്ഥാനങ്ങളിലൊന്ന് കൂടിയാണ് ഉത്തര്‍പ്രദേശ്.

 

By Arya MR