Sat. Apr 5th, 2025

പത്തനംതിട്ട:

പത്തനംതിട്ടയില്‍ തുടർച്ചയായി രാഷ്ട്രീയ പ്രവർത്തകർക്ക് കൊവിഡ് ബാധിക്കുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു. ജില്ലയിലെ ഏരിയാ കമ്മിറ്റി അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ സിപിഎം ജില്ലാ സെക്രട്ടറിയും ശിശുക്ഷേമ സമിതി ചെയർമാനും ഉൾപ്പെടെ ജില്ലയിലെ നേതാക്കൾ ക്വാറന്റീനിൽ പ്രവേശിച്ചു.

കഴിഞ്ഞ ദിവസം വിദ്യാർത്ഥി നേതാവിന് രോഗം കണ്ടെത്തിയതിന് പിന്നാലെയാണ് ഏരിയാ കമ്മിറ്റി അംഗത്തിനും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ജനപങ്കാളിത്തമുള്ള പൊതു പരിപാടികളിൽ പങ്കെടുത്ത ഇവരുടെ സമ്പര്‍ക്ക പട്ടികയുണ്ടാക്കുന്നത് പ്രധാന വെല്ലുവിളിയാണ്.

By Binsha Das

Digital Journalist at Woke Malayalam