Wed. Jan 22nd, 2025

കൊച്ചി:

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്‌ സ്വർണ്ണക്കടത്ത് കേസ് മുഖ്യ ആസൂത്രക എന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന് കസ്റ്റംസ്. ആയതിനാൽ, ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നത് ഉറപ്പായി എന്നാണ് റിപ്പോർട്ട്. എന്നാൽ ശിവശങ്കറിന്‌ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും കസ്റ്റംസ് പറഞ്ഞു.

എന്നാൽ, എം ശിവശങ്കർ അടുത്ത കാലത്ത് നടത്തിയ യാത്രകളെല്ലാം കസ്റ്റംസ് പരിശോധിക്കും. കൂടാതെ, സ്വപ്നയുമായി അടുത്ത ബന്ധമുള്ളതിനാൽ അവർ ശിവശങ്കറിനെ കള്ളക്കടത്തിന് ഉപയോഗിച്ചോ എന്നും പരിശോധിക്കും. അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിലാകും ശിവശങ്കറിനെ ചോദ്യം ചെയ്യുക.

By Arya MR