Fri. Nov 22nd, 2024

ജനീവ:

വായുവിൽ കൂടി കോവിഡ് വ്യാപനമുണ്ടാകുമെന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോളതലത്തിൽ വലിയ ആശങ്ക ഉണ്ടായ സാഹചര്യത്തിൽ വിശദീകരണവമായി ലോകാരോഗ്യസംഘടന രംഗത്തെത്തിയിരിക്കുകയാണ്.

അഞ്ചാം പനി പകരുന്നപോലെ അതിവേഗം വായുവിൽ കൂടി കോവിഡ് പകരില്ലെന്നും ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉറക്കെ സംസാരിക്കുമ്പോഴോ പുറത്തേക്ക് വരുന്ന വലിയ സ്രവങ്ങളിൽ കൂടിയാണ് കൊവിഡ് വൈറസ് പകരുന്നതെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുന്നതിലൂടെയും മാസ്ക്ക് ധരിക്കുന്നതിലൂടെയും ഈ വ്യാപനം തടയാൻ സാധിക്കുമെന്നും അവർ പറഞ്ഞു.

By Arya MR