Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളത്തിൽ മൾട്ടിപിൾ ക്ലസ്റ്റർ രൂപം കൊള്ളാനും സൂപ്പർ സ്പ്രെഡിലേക്ക് നയിക്കാനുമുള്ള സാധ്യത വർധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഇന്ന്  339 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 133 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്; ഏഴ് പേരുടെ രോഗഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം- 95, മലപ്പുറം- 55, പാലക്കാട്- 50, തൃശൂർ- 27, ആലപ്പുഴ- 22, ഇടുക്കി- 20, എറണാകുളം- 12, കാസർഗോഡ്- 11, കൊല്ലം- 10, കോഴിക്കോട്- 8, കണ്ണൂർ- 8, കോട്ടയം- 7, വയനാട്- 7, പത്തനംതിട്ട- 7 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക് .രോഗം ബാധിച്ചവരുടെ സമ്പർക്ക പട്ടിക വിപുലമാണെന്നും അത്യാവശ്യ കാര്യങ്ങൾക്കെ പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ 181 ഹോട്സ്പോട്ടുകളാണ് ഉള്ളത്.

By Athira Sreekumar

Digital Journalist at Woke Malayalam