Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി കസ്റ്റംസ്. തലസ്ഥാനത്ത് തന്നെ സ്വപ്ന ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. തിരുവനന്തപുരത്തെ സ്വപ്നയുടെ ഫ്ലാറ്റിൽ രണ്ടാം ദിവസവും കസ്റ്റംസ് പരിശോധന  നടത്തിയെങ്കിലും ഇവരെ കണ്ടെത്താനിയില്ല. ശാന്തിഗിരി ആശ്രമത്തിലും പരിശോധിച്ചു. ആശ്രമത്തിൽ സ്വപ്നയുണ്ടെന്ന ചില പ്രചാരണങ്ങളെ തുടർന്നാണ് ആശ്രമം പരിശോധിച്ചത്.

ഇതിനിടെ സ്വർണ്ണക്കടത്തിൽ നേരത്തെ പിടിക്കപ്പെട്ട ഒരു അഭിഭാഷകൻ മുഖേനെ സ്വപ്ന മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്.
അതേസമയം, സ്വപ്​ന സുരേഷിൻെറ സുഹൃത്തിൻെറ ഭാര്യയെ കസ്​റ്റംസ്​ കസ്​റ്റഡിയിലെടുത്തു. സുഹൃത്ത്​ സന്ദീപിൻെറ ഭാര്യയാണ്​ കസ്​റ്റഡിയിലായത്​.

By Binsha Das

Digital Journalist at Woke Malayalam