Wed. Jan 22nd, 2025

കൊച്ചി:

കള്ളക്കടത്ത് കേസിലെ പ്രതിയായ സരിത്തിന്റെ സുഹൃത്തായ സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. തിരുവനന്തപുരത്ത് നിന്ന് രാവിലെയാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്ത വരികയാണ്. സരിത്തിന്റെയും സ്വപ്നയുടേയും അടുത്ത സുഹൃത്തായ സന്ദീപിനും സ്വർണ്ണക്കള്ളക്കടത്തിൽ പങ്കുണ്ടെന്നാണ് കരുതുന്നത്. സ്വപ്ന ഒളിവിൽ പോയതിന് പിന്നാലെ സന്ദീപും ഒളിവിൽ പോയി. സന്ദീപിന്റെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് സ്പീക്കർ പി. ശ്രീരാമകൃഷ്ണനായിരുന്നു.

സ്വപ്ന സുരേഷ് തമിഴ്നാട്ടിലേക്ക് കടന്നതായും വിവരമുണ്ട്. ഇവർ രാജ്യം വിടാതിരിക്കാൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തിരുന്നു.

By Arya MR