Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ. ഐടി വകുപ്പിനെതിരായ ആരോപണങ്ങള്‍ പോലും ഒഴിവാക്കാമായിരുന്നുവെന്ന് സിപിഐ മുഖപത്രം ജനയുഗത്തിന്‍റെ എഡിറ്റോറിയല്‍.  ഇപ്പോഴത്തെ സ്വര്‍ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടേണ്ടതുണ്ട്. അതിന് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ സത്യസന്ധമായി പുറത്തു കൊണ്ടുവരാനുള്ള നടപടികളുണ്ടാവണം. എത്ര ഉന്നതരായാലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും ജനയുഗത്തിന്‍റെ മുഖപ്രസംഗത്തില്‍ പറയുന്നു.

By Binsha Das

Digital Journalist at Woke Malayalam