Wed. Jul 16th, 2025
കൊച്ചി:

കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി ബിഷപ്പ് ഫ്രാങ്കോ മുളക്കൽ നൽകിയ റിവിഷൻ ഹര്‍ജി ഹൈക്കോടതി തള്ളി. സമാന ആവശ്യമുന്നയിച്ച് നൽകിയ ഹര്‍ജി മാർച്ച് 16 ന് കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതിയും തള്ളിയിരുന്നു. അതേസമയം വൈദിക വേഷം ധരിച്ച കൊടുംക്രിമിനലുകളെ സഭാനേതൃത്വം സംരക്ഷിക്കുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര അഭിപ്രായപ്പെട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam