Mon. Dec 23rd, 2024
എറണാകുളം:

എറണാകുളം ചമ്പക്കര മാര്‍ക്കറ്റില്‍ പോലീസും കൊച്ചി നഗരസഭാ ഉദ്യോഗസ്ഥരും മിന്നല്‍ പരിശോധന നടത്തി. മാസ്‌ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തവരുമായ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ക്കറ്റില്‍ കൊവിഡ്  നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ എത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam