Sun. Feb 23rd, 2025

കൊച്ചി:

ഷംന കാസിമിനെയടക്കം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ബ്ലാക്ക്‌മെയ്‌ലിങ് സംഘത്തിനെതിരെ പരാതി നൽകാൻ യുവിതകള്‍ തയ്യാറാവുന്നില്ല. തട്ടിപ്പിനിരയായതായി പൊലീസ് കണ്ടെത്തിയ പലരും പരാതി ഇല്ലെന്ന് അറിയിച്ചു. മോഡലിങ് ഫോട്ടോഗ്രാഫി എന്ന പേരിൽ വിളിച്ചുകൊണ്ടുപോയ ശേഷം പണവും ആഭരണങ്ങളും തട്ടിയെടുത്ത സംഭവത്തിൽ പലരും പരാതി നൽകാതെ പിന്മാറുകയാണ്.

കുടുംബപരമായ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് യുവതികൾ പിൻവാങ്ങുന്നത്. കൂടുതൽ പേരും നിർധന കുടുംബത്തിലെ യുവതികളാണ്. 18 പെൺകുട്ടികളാണ് തട്ടിപ്പ് സംഘത്തിനെതിരെ ഇതിനോടകം പരാതി നൽകിയിരിക്കുന്നത്. അതേസമയം, ഷൂട്ടങിന് ശേഷം ഹൈദ്രബാദിൽ നിന്നും ഷംന ഇന്ന് കൊച്ചിയിൽ എത്തും.  ഷംന കാസിമിന്റെ മൊഴിയും ഇന്ന് പൊലീസ് രേഖപ്പെടുത്തും.

 

 

By Binsha Das

Digital Journalist at Woke Malayalam