Sat. Jan 11th, 2025

കൊച്ചി:

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ  മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി  ഇന്ന് പരിഗണിച്ചേക്കും. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും വ്യക്തി സ്വാതന്ത്യത്തിലുള്ള കടന്നുകയറ്റമാണ് ഇതെന്നുമാണ് ഹര്‍ജിയിലുള്ളത്. പോക്സോ വകുപ്പുകളും ജുവനൈല്‍ ആക്‌ട്, ഐ.ടി ആക്‌ട് എന്നിവയും ചുമത്തിയാണ് കൊച്ചിയിലും തിരുവല്ലയിലും പൊലീസ് കഴിഞ്ഞ ദിവസം രഹ്നയ്ക്കെതിരെ രേസ് രജിസ്റ്റര്‍ ചെയ്തത്.

 

By Binsha Das

Digital Journalist at Woke Malayalam