Fri. Jun 27th, 2025

ന്യൂഡല്‍ഹി:

സ്റ്റെർലിംഗ് ബയോട്ടെക്കുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ ഡൽഹിയിലെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. ഇദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവരികയാണെന്നാണ് റിപോർട്ടുകൾ. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അഹമ്മദ് പട്ടേലിന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ തന്നെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ മുതിര്‍ന്ന പൗരനായതിനാല്‍ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാരണം വരാന്‍ കഴിയില്ലെന്നാണ് പട്ടേൽ അറിയിച്ചത്.

By Binsha Das

Digital Journalist at Woke Malayalam