Mon. Apr 7th, 2025
ഡൽഹി:

ആഗ്രയിലെ കൊവിഡ്​ മരണം സംബന്ധിച്ച് യുപി സർക്കാറിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ്​ നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർ പ്രദേശ് സർക്കാറിനെതിരായ വിമർശനത്തിന്‍റെ പേരിൽ എന്ത് നടപടി സ്വീകരിച്ചാലും സത്യം വിളിച്ചു പറയുക തന്നെ ചെയ്യുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ സത്യം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുക എന്ന കര്‍ത്തവ്യം നിറവേറ്റുമെന്നും പ്രിയങ്ക ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി. താന്‍ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളാണ്, ചില നേതാക്കളേപ്പോലെ ബിജെപിയുടെ അപ്രഖ്യാപിത വക്താവല്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. 

By Athira Sreekumar

Digital Journalist at Woke Malayalam