Mon. Dec 23rd, 2024
കൊച്ചി:

പൃഥിരാജിനെ കേന്ദ്രകഥാപാത്രമാക്കി ആഷിക് അബു ഒരുക്കുന്ന ‘വാരിയംകുന്നൻ’ എന്ന പുതിയ ചിത്രത്തെ ചൊല്ലി വിവാദങ്ങൾ കനക്കുകയാണ്. ചരിത്രപുരുഷൻ വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതമാണ് സിനിമയാക്കുന്നത്. വാരിയംകുന്നൻ സിനിമ ചരിത്രത്തിൻ്റെ അപനി‍ർമ്മിതിയാണെന്നും ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്നും പൃഥിരാജ് പിന്മാറണമെന്നും ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നൽകി. അതേസമയം സംവിധായകനായ പിടി കുഞ്ഞുമുഹമ്മദ് താനും വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയതോടെ മലയാള സിനിമയിലും വിവാദങ്ങൾ ഉയരുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam