അഞ്ചൽ:
കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ കൊലപാതക കേസിൽ അന്വേഷണത്തിന്റെ ഭാഗമായി പ്രധാന പ്രതികളായ സൂരജിനേയും പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെയും ഉത്രയുടെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തി. അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്റെ നേതൃത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തെളിവെടുപ്പ് നടത്തിയത്. മെയ് ഏഴിനാണ് ഉത്ര പാമ്പകടിയേറ്റ് മരിച്ചത്. പാമ്പിന്റെ കടിയേറ്റ് തന്നെയാണ് ഉത്ര മരിച്ചതെന്നും പട്ടിണിക്കിട്ട പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചതാണന്നും സൂരജ് വനംവകുപ്പ് ഉദ്യോഗസ്ഥരോട് സമ്മതിച്ചിച്ചിരുന്നു.