Thu. Jan 23rd, 2025

ന്യൂഡല്‍ഹി:

രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്.  ട്രക്കിൽ നാല് മുതൽ ഏഴ് ഭീകരർ വരെ ഡല്‍ഹിയില്‍ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകരവാദികളില്‍ ചിലര്‍ ജമ്മു കശ്മീരില്‍നിന്നുളളവരാണ്. നഗരത്തില്‍ ആക്രമണം നടത്തുകയാണ് ഇവരുടെ ലക്ഷ്യം. റോഡ് മാര്‍ഗം കാര്‍,ബസ്,ടാക്‌സി തുടങ്ങിയവയിലാകും ഇവര്‍ ഡല്‍ഹിയിലേക്ക് കടക്കുകയെന്നാണ് സൂചന.

 

 

By Binsha Das

Digital Journalist at Woke Malayalam