Tue. Nov 18th, 2025

കൊച്ചി:

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍, ഇരയായ നടിയുടെ ക്രോസ് വിസ്താരം ഇന്ന് ആരംഭിക്കും. വിസ്താരം മൂന്ന് ദിവസം നീണ്ട് നില്‍ക്കും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീണ്ട ഇളവേളയ്ക്ക് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. പ്രൊസിക്യൂഷന്‍റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. നടിയുടെ ക്രോസ് വിസ്താരത്തിന് ശേഷം ഇവരുടെ സഹോദരന്‍, നടി രമ്യാ നമ്പീശന്‍ ,സംവിധായകന്‍ ലാലിന്‍റ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കും. 

By Binsha Das

Digital Journalist at Woke Malayalam